കൊച്ചി: കേരളത്തില്‍ ദിവസങ്ങളായി അടങ്ങിയിരുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്.
|
ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്.
20 ദിവസത്തിനിടെ ഏകദേശം 3,000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക