16
Sep 2024
Sat
16 Sep 2024 Sat
KERALA GOLD PRICE

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. കേന്ദ്രബജറ്റില്‍ തീരുവ കുറച്ചതിനെത്തുടര്‍ന്ന് ഇടിഞ്ഞ സ്വര്‍ണവില പഴയ വിലയിലേക്ക് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചതോടെ പവന് 55680 രൂപയായി. ഒരു ഗ്രാമിന് 6960 രൂപയാണ്.  ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് സ്വര്‍ണനിരക്കിലെ മാറ്റം.

ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട്കണ്ടത്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.

ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

 

സെപ്റ്റംബറിലെ സ്വര്‍ണവില

1-Sep-24: 53560
2-Sep-24: 53,360
3-Sep-24 :53,360
4-Sep-24 :53,360
5-Sep-24: 53,360
6-Sep-24 :53760
7-Sep-24: 53440
8-Sep-24: 53440
9-Sep-24: 53440
10-Sep-24: 53440
11-Sep-24 :53720
12-Sep-24 :53640
13-Sep-24 :54600
14-Sep-24 : 54920
15-Sep-24 :54920
16-Sep-24 :55040
17-Sep-24: 54920
18-Sep-24 : 54800
19-Sep-24: 54600
20-Sep-24: 5080
21-Sep-24 (ഇന്ന്): Rs. 55,680 (Highest of Month)