വാവ്… കുതിച്ചുകയറി സ്വര്‍ണവില: ഒറ്റയടിക്ക് 560 രൂപ കൂടി, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ
|
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. അന്താരാഷ്ട്ര സ്വര്‍ണവില 2115 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 5945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 19 ദിവസത്തിനിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.
ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല, എന്നാല്‍ മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 47,000 ത്തിലേക്കെത്തി അഞ്ച് ദിവസംകൊണ്ട് 1480 രൂപ വര്‍ധിച്ചു.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 70 രൂപ ഉയര്‍ന്നു. വിപണി വില 5945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4935 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
മാര്‍ച്ചിലെ സ്വര്‍ണവില
മാര്‍ച്ച് 1 : ഒരു പവന് 240 രൂപ ഉയര്‍ന്നു
മാര്‍ച്ച് 2 : ഒരു പവന് 680 രൂപ ഉയര്‍ന്നു
മാര്‍ച്ച് 3 : മാറ്റമില്ലാതെ തുടരുന്നു
മാര്‍ച്ച് 4 : മാറ്റമില്ലാതെ തുടരുന്നു
മാര്‍ച്ച് 4 : ഒരു പവന് 560 രൂപ വര്‍ധിച്ചു
Kerala Gold Price today


