കൊച്ചി: കേരളത്തിൽ സ്വര്‍ണവില സർവ്വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ആണിത്.
|
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് ഇന്ന് കേരളത്തിൽ വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമെയാണ് ഇന്നത്തെ കുതിപ്പ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ 3) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാല്‍ പിന്നീട് ആഗോളപ്രതിഭാസങ്ങള്‍മൂലം കേരളത്തില്‍ വില കുത്തനെ വില ഇടിയുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലില്‍ ലോകവിപണി ആടിയുലഞ്ഞതായിരുന്നു വിപണിയെ ബാധിച്ചത്. വീണ്ടും ഇടിവ് തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവിപണി മെച്ചപ്പെട്ടത്.
ദിവസവും കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില, ആഗോളപ്രതിഭാസങ്ങള്‍മൂലം ഈ മാസം മൂന്ന് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് കേരളാ വിപണിയില്‍ മാത്രം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് വന്നതുപോലെ തിരിച്ചിറങ്ങുന്നത്.
ഏപ്രില്‍ മാസത്തെ സ്വര്‍ണ വില (പവനില്‍
| Date | Price of 1 Pavan Gold (Rs.) |
| 1-Apr-25 | 68080 |
| 2-Apr-25 | 68080 |
| 3-Apr-25 | 68480 |
| 4-Apr-25 | 67200 |
| 5-Apr-25 | 66480 |
| 6-Apr-25 | 66480 |
| 7-Apr-25 | 66280 |
| 8-Apr-25 | Rs. 65,800 (Lowest of Month) |
| 9-Apr-25 | 66320 |
| 10-Apr-25 Yesterday » |
68480 |
| 11-Apr-25 Today » |
Rs. 69,960 (Highest of Month) |


