17
Mar 2025
Thu
17 Mar 2025 Thu
Gold prices in Kerala have fallen again, falling by Rs 5 per gram.

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയരങ്ങളിലേക്ക് പോകുകയാണ്. ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച് സ്വര്‍ണവില എല്ലാ റെക്കോഡും മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. കഴിഞ്ഞദിവസം സൃഷ്ടിച്ച പുതിയ റെക്കോഡ് ഇന്ന് വിപണി തുടങ്ങിയപ്പോള്‍ തന്നെ തിരുത്തി. ഇന്ന് പവന്റെ വില 160 രൂപ കൂടിയതോടെ 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് 63,520 രൂപയായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്.
രാജ്യാന്തര ട്രോയ് ഔണ്‍സിന് 3,052 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. വില കുതിച്ചതോടെ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ പണിക്കൂലിയുള്‍പ്പെടെ 72,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനിൽ)

1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25

Gold mining equipment
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25
Yesterday »
66320
20-Mar-25
Today »
Rs. 66,480 (Highest of Month)