15
Mar 2023
Sat
15 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയർന്ന് 5530 ആയി. സർവകാല റെക്കോർഡ് ആണിത്. ഇന്നലെ പവൻ വില 200 രൂപ വർധിച്ചതോടെ 43,000 കടന്നിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയരത്തിൽ വില എഥ്തുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു പവൻ വില. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില താഴ്ന്ന് 9ന് താഴ്ന്ന നിലവാരത്തിൽ എത്തി. 40,720 രൂപയായാണ് സ്വർണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തിയതാണ് വില ഉയരാൻ കാരണം.