15
Oct 2024
Sat
15 Oct 2024 Sat
latest gold rate in Kerala

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ പിടിച്ചാൽ കിട്ടാത്ത പുതിയ ഉയരങ്ങൾ സൃഷ്ടിച്ചു സ്വര്‍ണവില. കേന്ദ്ര ബജറ്റിനെ തുടർന്ന് കുറഞ്ഞ സ്വർണ്ണവില പഴയ വിലയും കടന്നു എല്ലാം റെക്കോർഡും ഭേദിച്ച് മുന്നേറുക ആണ്. ഈ പോക്ക് തുടരുക ആണെങ്കിൽ അടുത്ത ആഴ്ച തന്നെ 60,000 കടക്കും എന്ന് റിപ്പോർട്ട് ഉണ്ട്.

കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഇതോടെ പവന് 58,240 രൂപയായി.

കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഇന്നലെ സ്വര്‍ണവില ഒരു പവന് 57,280 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഇന്നലെ 57,280 രൂപയായി ഉയര്‍ന്ന റെക്കോര്‍ഡ് വിലയാണ് ഇന്ന് പഴങ്കഥയായത്. നാലു ദിവസത്തിനിടെ 1460 രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.