17
Dec 2024
Mon
17 Dec 2024 Mon
kerala latest gold price today gold rate hiked

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുക തന്നെയാണ്. മൂന്ന് ദിവസം തുടര്‍ച്ചയായി അനക്കമില്ലാതിരുന്ന സ്വര്‍ണത്തിന് ഇന്ന് 120 രൂപയുടെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 57,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57,040 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ 7130 രൂപയിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,638.26 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ MCXല്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,773 രൂപയിലാണ് വിപണനം നടക്കുന്നത്. യു.എസിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കായി കാത്തിരിക്കുകയണ് നിക്ഷേപകര്‍. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസ് ഫെഡിന്റെ നയ പ്രഖ്യാനം കേരളത്തിലെ സ്വര്‍ണ വിലയില്‍ പ്രതിഫലനം സൃഷ്ടിക്കും.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന് സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.

കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

ഡിസംബറിലെ വില

 

Date Price of 1 Pavan Gold (Rs.)
1-Dec-24 Rs. 57,200 (Highest of Month)
2-Dec-24 Rs. 56,720 (Lowest of Month)
3-Dec-24 57040
4-Dec-24 57040
5-Dec-24 57120
6-Dec-24 56920
7-Dec-24 56920
8-Dec-24
Yesterday »
56920
9-Dec-24
Today »
Rs. 57,040