Kerala gold rate today കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 135 രൂപ ഉയര്‍ന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപയാണ് വര്‍ധിച്ച്. 1,16,320 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു പവന്റെ വില.
|
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില
ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വര്‍ധന സ്വര്‍ണത്തിനുണ്ടായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്.
കഴിഞ്ഞ ദിവസം ഇറാന് സമീപം യു.എസ് സൈനികവിന്യാസം നടത്തിയിരുന്നു. ഇറാനെ യു.എസ് ആക്രമിച്ചേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുണ്ട്. യുക്രെയ്ന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ ചര്‍ച്ചകളുടെ ഫലവും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
സ്വര്‍ണം സുരക്ഷിത നിക്ഷേപം
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
സ്വര്‍ണ വ്യാപാരികള്‍ പ്രതിസന്ധിയില്‍
സ്വര്‍ണ വിലയിലെ ഈ കുതിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കച്ചവടക്കാരേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ ജ്വല്ലറികളില്‍ എത്തുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇനി വാങ്ങാന്‍ വരുന്നവര്‍ തന്നെ ഒന്നുകില്‍ കുറഞ്ഞ അളവില്‍ സ്വര്‍ണം എടുക്കും. അതുമല്ലെങ്കില്‍ കയ്യിലുള്ള സ്വര്‍ണം മാറ്റിവാങ്ങുകയാണ്. ഇടത്തരം കച്ചവടക്കാരൊക്കെ കനത്ത നഷ്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.





