കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി വില മുകളിലേക്ക് കുതിക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 45,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞിരുന്നു. ഇന്നലെ ഇതേ വില തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വില വര്‍ധനവ്.
|
ഈ മാസം സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില വരെ എത്തിയിരുന്നു. ഡിസംബര്‍ നാലിന് ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. എന്നാല്‍ അധികം വൈകാതെ താഴേക്ക് വീണിരുന്നു. റെക്കോഡില്‍ തൊട്ട് ഒമ്പത് ദിവസത്തിന് ശേഷം 45,320 എന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയെങ്കിലും പിന്നീട് മുകളിലേക്ക് പോയി.
പവന് 46,160 എന്ന നിലയിലാണ് ഈ മാസം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം തിയതി 600 രൂപ കൂടി 46760 ല്‍ എത്തി. മൂന്നാം തിയതിയിലും ഈ വിലയില്‍ ആണ് വ്യാപാരം നടത്തിയത്. നാലാം തിയതി റെക്കോഡില്‍ തൊട്ട സ്വര്‍ണം അഞ്ചാം തിയതി തിരിച്ചിറങ്ങി. 46280 ആയിരുന്നു അന്നത്തെ വില. ആറാം തിയതി 45,960 രൂപയിലും ഏഴാം തിയതി 46,040 രൂപയിലും ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില അമേരിക്കന്‍ വിപണിയില്‍ നേട്ടമുണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച 2,019.7 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ വ്യാപരത്തില്‍ സ്‌പോട്ട് ഗോള്‍ഡ് 0.16 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,022.92ഡോളറിലാണ് വ്യാപാരം നടക്കുന്നത്.


