20
Mar 2025
Fri
20 Mar 2025 Fri

കൊച്ചി: കേരളത്തില്‍ കുറഞ്ഞതെല്ലാം തിരിച്ചുകയറി അത്യുന്നതങ്ങളിലേക്ക് സ്വര്‍ണവില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്ന സ്വര്‍ണ നിരക്ക് ഇന്ന് രാവിലെ വിപണി തുറന്നപ്പോള്‍ ഒറ്റയടിക്ക് കുതിക്കുകയായിരുന്നു. ഇന്ന് കേരളത്തില്‍ 840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്‌ 105 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില ഇതാദ്യമായി 66,720 രൂപയിലെത്തി. ഗ്രാമിനാകട്ടെ 8,340 രൂപയുമായി. 65,880 രൂപയായിരുന്നു കേരളത്തില്‍ ഇന്നലെ പവന്റെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 18നാണ് സ്വര്‍ണ വില ആദ്യമായി 66,000 രൂപ എന്നബ്രേക്കിങ് പോയിന്റിലെത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 66,480 രൂപവരെ ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നവിലയാണ് ഇന്ന് തിരിച്ചുകയറി പുതിയ ഉയരം സൃഷ്ടിച്ചത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 3,057.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികള്‍ കാണുന്നത്. ട്രംപിന്റെ താരിഫ് യുദ്ധം സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനില്‍)

Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25

Gold trading platform
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25 66320
20-Mar-25 66480
21-Mar-25 66160
22-Mar-25 65840
23-Mar-25 65840
24-Mar-25 65720
25-Mar-25 65480
26-Mar-25 65560
27-Mar-25
Yesterday »
65880
28-Mar-25
Today »
Rs. 66,720 (Highest of Month)