16
Dec 2024
Fri
16 Dec 2024 Fri
Gold Rate Today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ സ്വര്‍ണവില ചാഞ്ചാട്ടം തുടരുക തന്നെ. ഓരോ ദിവസവും സ്വർണവിപണി ഏറിയും കുറഞ്ഞും കൊണ്ടിരിക്കുക ആണ്. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് പവൻ വിക 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപ യും ആയി.

സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.

അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.

US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് കേരള്തതിലേതടക്കമുള്ള സ്വര്‍ണ വിപണിയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന് സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.

കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

ഡിസംബറിലെ വില

Date Price of 1 Pavan Gold (Rs.)
1-Dec-24 Rs. 57,200 (Highest of Month)
2-Dec-24 Rs. 56,720 (Lowest of Month)
3-Dec-24 57040
4-Dec-24 57040
5-Dec-24
Yesterday »
57120
6-Dec-24
Today »
Rs. 56,920