28
Jul 2023
Sun
28 Jul 2023 Sun

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വവും മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനുമായുള്ള പോര് പുതിയ തലത്തിലേക്ക്. ശോഭാ സുരേന്ദ്രനെതിരേ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി നേതാക്കളെയും പാര്‍ട്ടിയേയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. വി മുരളീധരനും കെ സുരേന്ദ്രനും എതിരേ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരസ്യപ്രസ്താവനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ പറയണമെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ഈ സുധീര്‍ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പ്രതികരിച്ചത്.

തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ട്രൗസറിട്ട് മൈതാനത്ത് കളിക്കുന്നവരാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പക്ഷം ശോഭയ്‌ക്കെതിരേ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്.