28
Apr 2024
Sat
28 Apr 2024 Sat
Kerala nurse found dead in friends flat in Bhopal, suspecting murder

മധ്യപ്രദേശിലെ ഭോപാലില്‍ മലയാളി നഴ്‌സ് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കൊലപാതകമെന്ന് സംശയം. കോട്ടയം സ്വദേശിനിയായ മായ ടി എം(35)ആണ് മരിച്ചത്.(kerala nurse found dead in friends flat in bhopal suspecting murder)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്ത് ദീപക് കാട്ടിയാറിന്റെ ഫ്‌ളാറ്റിലാണ് മായ മരിച്ചത്. മായ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു കാണ്‍പൂര്‍ സ്വദേശിയായ ദീപക് കാട്ടിയാര്‍.

ബാഗ് സെവാനിയയിലെ ഗായത്രി വിഹാര്‍ കോളനിയില്‍ ഭര്‍ത്താവിനും 12 കാരനായ മകനുമൊപ്പമാണ് മായ താമസിച്ചിരുന്നത്. മായയുടെ ഭര്‍ത്താവ് സുന്ദരം വെങ്കടേശ്വര്‍ കഴിഞ്ഞദിവസം കേരളത്തിലേക്ക് പോയിരുന്നു. ഇതേത്തുടര്‍ന്ന് മായയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ബുധനാഴ്ച രാത്രി മായ തന്നെ കാണാന്‍ ഫ്‌ളാറ്റില്‍ വന്നുവെന്നാണ് ദീപകിന്റെ മൊഴി. ഇവിടെ വച്ച് മായ അബോധാവാസ്ഥയിലായെന്നും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നുമാണ് ദീപക് പോലീസിനോട് പറയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധന നടത്തുകയും ദീപക്കിനെ ചോദ്യം ചെയ്യുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്ന ശേഷം തുടര്‍ നടപടികളുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.