01
Feb 2024
Sat
01 Feb 2024 Sat
kerala nursing student collapsed and dies in mangalapuram

മലയാളിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി മുരിക്കാശ്ശേരി മൂന്നാം ബ്ലോക്ക് ചേലമനയില്‍ ജോണിയുടെ മകള്‍ ചിപ്പി ജോണി(23)ആണ് മരിച്ചത്.(kerala nursing student collapsed and dies in mangalapuram)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഹോസ്റ്റലില്‍ നിന്നു കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ ചിപ്പി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുടുംബാംഗങ്ങളും ബന്ധുക്കളും മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.