തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി. (Kerala plus one admission 2024 trial allotment starts today) ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇതിന് പിന്നാലെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കും. അപേക്ഷ നല്‍കിയ സ്‌കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തില്‍ മാറ്റാം.
|
ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. നാലര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. പതിവ് പോലെ മലപ്പുറം ജില്ലയിലാണു കൂടുതല്‍ അപേക്ഷകര്‍. മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ജില്ലയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് പ്രതിസന്ധി രൂക്ഷമാക്കും.
പ്രതിഷേധം ശക്തമാക്കി ലീഗ്
മലബാറിലെ ജില്ലകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധര്‍ണ ഇന്ന് നടക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് കലക്ടറേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ.


