29
Nov 2024
Thu
29 Nov 2024 Thu
Suresh Gopi Gopala Krishnan

വയനാട്: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കടുത്ത വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗാപാലകൃഷ്ണനും എതിരായ പരാതികളില്‍ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. (Kerala police close hate speech investigation against Suresh Gopi )  പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനുപിന്റെ മൊഴി പോലും എടുക്കാതെയാണ് പോലീസ് കേസ് പൂട്ടിക്കെട്ടിയത്. ഈ പൊലീസ് സംവിധാനത്തില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ കോടതിയെ സമീപിക്കുമെന്ന് അനൂപ് പറഞ്ഞു. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി. വഖഫ് എന്ന കിരാതം പൂട്ടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണനെതിരായ പരാതി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ എഐവൈഎഫും പരാതി നല്‍കിയിരുന്നു.