അസ്ഫാക്ക് സ്വയം അനുഭവിക്കട്ടെയെന്ന് പിതാവ്, അവനെ സഹായിക്കില്ലെന്ന് സഹോദരനും
|
കൊച്ചി: ആലുവയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനെ തള്ളിപ്പറഞ്ഞ് കുടുംബം. അസ്ഫാക്ക് സ്ഥിരം പ്രശ്നക്കാരനാണെന്ന് പിതാവ് നൈമുള്‍ ഹഖ് പറഞ്ഞു. കേരളത്തിലെ കേസിനെ കുറിച്ച് അറിയില്ല. അസ്ഫാക്കിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അസ്ഫാകിനെ സഹായിക്കില്ല. എന്ത് തെറ്റ് ചെയ്താലും അതിന്റെ ഫലം സ്വയം അനുഭവിക്കട്ടെ. കുടുംബത്തില്‍ ആരും സഹായിക്കില്ല. അസ്ഫാക്കിനെ വീട്ടില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പാണ് അവനെ പുറത്താക്കിയത്. അസ്ഫാക്ക് എവിടെ എന്ന് അറിയില്ലെന്നും അവന് ഇപ്പോള്‍ തന്റെ മകനല്ല എന്നും പിതാവ് പറഞ്ഞു.
അസ്ഫാക്കിനെ വീട്ടില്‍ നിന്നും പുറത്താക്കിയതായി കുടുംബം രേഖ തയ്യാറാക്കിയിട്ടുണ്ട്. 2022 ഏപ്രില്‍ 13നാണ് രേഖ തയ്യാറാക്കിയത്. അസ്ഫാക് ലഹരിക്ക് അടിമയെന്ന് രേഖയില്‍ പറയുന്നു. കുടുംബത്തിന് അസ്ഫാക്കില്‍ യാതൊരു ഉത്തര വാദിത്തവും ഇല്ലെന്ന് രേഖയില്‍ വ്യക്തമാക്കുന്നു.
അസ്ഫാക്കിനെ ഒരു തരത്തിലും സഹായിക്കില്ലെന്ന് സഹോദരന് റഫീഖ് ആലമും പറഞ്ഞു. അസ്ഫാക്കിന് ശിക്ഷ ലഭിക്കണം. കേരളത്തിലെ കേസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍ പരിചയമുള്ള ആരുമില്ല. കേസില്‍ അസ്ഫാക്കിനെ സഹായിക്കില്ല. അസ്ഫാക്കിനെതിരെ നാട്ടില്‍ ഒരു കേസ് പോലും ഇല്ല. രണ്ടു വര്‍ഷം മുമ്പാണ് വീടുവിട്ടത്. അതിനുശേഷം ഫോണ്‍ ചെയ്തിട്ട് പോലുമില്ല. ഡല്‍ഹിയിലെ കേസ് വ്യാജമാണ്. ഡല്‍ഹിയില്‍ അസഫാക്കിന് എതിരായ കേസ് വ്യാജമാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ കേസ് നല്‍കുകയായിരുന്നു എന്നും സഹോദരന് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





