23
Jun 2025
Mon
23 Jun 2025 Mon
Kerala Rain Alert: Rain continue for 5 more days as Yellow alert in 9 districts today

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ തുടങ്ങിയ മഴ രാവിലെയും അതിശക്തമായി തുടരുന്നു. ബുധനാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലുംവടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായി കേരളത്തിന് മുകളില്‍ മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ഇന്ന് കേരളത്തില്‍ 11 ജില്ലകളില്‍ അവധിയും പ്രഖ്യാപിച്ചു.

റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

11 ജില്ലകള്‍ക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂണ്‍ 16 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അതത് ജില്ലാ കലക്ടര്‍മാരാണ് പ്രദേശത്തെ സാഹചര്യം പരിഗണിച്ച് അവധി നല്‍കിയത്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം,പാലക്കാട്,പത്തനംതിട്ടഎന്നീ ജില്ലകളിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ക്ക് ഈ അവധി ബാധകമല്ല. എന്നാല്‍, മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കുട്ടനാട് താലൂക്ക്, മാഹി എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇവിടെയെല്ലാം നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയെ അവധി ബാധിക്കില്ല. അതോടൊപ്പം ഇവിടെയെല്ലാം ഉള്ള റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും അവധി ബാധിക്കില്ല.

ഉയര്‍ന്ന തിരമാല

കേരള തീരത്ത് നാളെ (ചൊവ്വാഴ്ച) രാത്രി 11.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Kerala Rain Alert: Non-stop rain since night; Red alert in five places, holiday in 11 districts