23
Jan 2023
Sun
23 Jan 2023 Sun

സാമ്പത്തിക പ്രതിസന്ധിമൂലം പത്താം ക്ലാസിൽ പഠനം നിർത്തി ബീഡിതെറുപ്പു ജോലി ചെയ്യേണ്ടി വന്ന കാസർകോഡുകാരൻ യുഎസിൽ ജഡ്ജിയായി ചുമതലേയറ്റു. ടെക്സാസിൽ ജില്ലാ ജഡ്ജിയായി ചുമതലയേറ്റ ശേഷമാണ് കാസർകോഡ് സ്വദേശി 51കാരനായ സു​രേന്ദ്രൻ കെ പട്ടേൽ തന്റെ പഴയകാലം പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് പഠനംനിർത്തി ജോലി ചെയ്തത്. ഒരുവർഷത്തോളം ബിഡി തെറുക്കുകയുണ്ടായി. ഇതിനു ശേഷം പഠനം തുടരാൻ തീരുമാനിച്ചു. ​ഗ്രാമത്തിലെ കൂട്ടുകാർ ഇതിനു സഹായം നൽകി. പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്തു നിയമത്തിൽ ബിരുദം കരസ്ഥമാക്കി. നിയമബിരുദത്തിനു ശേഷം പ്രാക്ടീസ് ചെയ്യുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നുവെന്നും സുരേന്ദ്രൻ പറയുന്നു.

ഈ സ്ഥാനത്തിനു വേണ്ടി ടെക്സാസിൽ താൻ മൽസരിച്ചപ്പോൾ ഏറെ പഴികൾ കേട്ടു. തന്റെ ഉച്ചാരണത്തെക്കുറിച്ചായിരുന്നു പ്രചാരണത്തിൽ കേട്ട കുറ്റപ്പെടുത്തലുകൾ. വിജയിക്കുമെന്ന് തന്റെ പാർട്ടിയായ ഡമോക്രാറ്റിക് പ്രൈമറി പാർട്ടി പോലും കരുതിയിരുന്നില്ല. ആരും വിജയിക്കുമെന്ന് വിശ്വസിച്ചില്ലെങ്കിലും ഇന്ന് താൻ ആ പദവിയിൽ എത്തിയിരിക്കുന്നു. ഒരു സന്ദേശമേ ഏവർക്കും നൽകാനുള്ളു. നിങ്ങളുടെ ഭാവി തീരുമാനിക്കാൻ ആരെയും അനുവദിക്കരുത്. നിങ്ങൾ മാത്രമായിരിക്കണം അതു തീരുമാനിക്കേണ്ടത്.