24
May 2025
Fri
24 May 2025 Fri
sslc result 2025

തിരുവനന്തപുരം: എസ്എസ് എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. (Kerala SSLC results announced; 99.5 percent pass rate; highest A+ in Malappuram ) പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ കടമ്പ കടന്നു. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 99.69 % ആയിരുന്നു വിജയ ശതമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,115 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 4934 ആയിരുന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം പിഅര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

9. https://results.digilocker.gov.in