വിവാദമായ കേരള സ്‌റ്റോറി 2ന്റെ ടീസര്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതി ഇല്ലാതെയാണ് ടീസര്‍ ഇറക്കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നല്‍കിയത്.
|
നാളെ ഹൈക്കോടതി സിനിമയുടെ പൂര്‍ണരൂപം കാണും. തുടര്‍ന്ന് സിനിമ നിരോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഹിന്ദു യുവതിയുടെ വായിലേക്ക് ഒരു മുസ്ലിം കുടുംബം ബീഫ് തിരുകിക്കയറ്റി തീറ്റിക്കുന്നതാണ് ടീസറിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.


