13
Feb 2026
Tue
13 Feb 2026 Tue
Kerala story 2

വിവാദമായ കേരള സ്‌റ്റോറി 2ന്റെ ടീസര്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതി ഇല്ലാതെയാണ് ടീസര്‍ ഇറക്കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ ഹൈക്കോടതി സിനിമയുടെ പൂര്‍ണരൂപം കാണും. തുടര്‍ന്ന് സിനിമ നിരോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ഹിന്ദു യുവതിയുടെ വായിലേക്ക് ഒരു മുസ്ലിം കുടുംബം ബീഫ് തിരുകിക്കയറ്റി തീറ്റിക്കുന്നതാണ് ടീസറിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക