|
കോഴിക്കോട്: പേരാമ്പ്രയില്‍ ക്ഷേത്ര പൂജാരിയെ ലൈംഗികപീഡനക്കേസില്‍ അറസ്റ്റ്‌ചെയ്തു. ക്ഷേത്രത്തിലെത്തിയ 17കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദ് (50) ആണ് അറസ്റ്റിലായത്.
പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദനെന്നും പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടി പൂജാരിയെ കാണാന്‍ വന്നതായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഈ മാസം 20ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പൂജാരി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളെ കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റുചെയ്തത്.
News In English: A temple priest was arrested in Perampra in a case of sexual harassment. Vinod (50) of Muthuvannacha Kilachaparampil was arrested on the complaint of sexually assaulting a 17-year-old student who had come to the temple.
According to the police, the entertainer is the priest of the Paleri Vengasserikav Maha Vishnu temple and the girl had come to meet the priest to solve her study problems.
The student reached the temple along with her relatives on 20th of this month. The complaint is that the priest touched her private parts after calling girl alone to the temple room.





