25
May 2025
Mon
25 May 2025 Mon
educational institutions will be closed in many districts tomorrow

സംസ്ഥാനത്ത് നേരത്തേ എത്തിയ കാലവര്‍ഷം കനത്ത നാശം വിതക്കുന്നു. ഇന്ന് 11 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.(Kerala Weather: Extremely heavy rains to continue in the Kerala; Red alert in 11 districts)  ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം നേര്യമംഗലത്ത് മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. അടിമാലി ചീയപ്പാറയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കാസര്‍ഗോഡ് ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴ രാവിലെയും തുടരുകയാണ്. പുലര്‍ച്ചെ നേരിയ ശമനമുണ്ടായെങ്കിലും ആറ് മണിക്ക് ശേഷം വീണ്ടും ശക്തമായി.

ശക്തമായ കാറ്റില്‍ തുരുത്തി പതിക്കാലില്‍ തെങ്ങ് വീണു ഷെഡ് തകര്‍ന്നു. ബത്തേരി കല്ലൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴംകുനി ഉന്നതിയിലെ കുടുംബങ്ങള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂര്‍ ,കണ്ണൂര്‍, മലപ്പുറം , കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മുക്കത്തും ശക്തമായ മഴയില്‍ മരം കടപുഴകി വീണതിനാല്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. മലപ്പുറം കരുളായിയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കരുളായി പുലഞ്ചേരിയില്‍ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബിബിന്‍ ജോര്‍ജിന്റെ വീട്ടിലേക്കാണ് മരം പൊട്ടി വീണത്. അയല്‍വാസിയുടെ വീടിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി.