തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയെന്നും ഒപ്പം ഇടിയും മഴയും ഉണ്ടാകുമെന്നും പ്രവചനം. താപനില കൂടുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ്.
|
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
22/03/2025 & 23/03/2025 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
21/03/2025 & 24/03/2025 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala Weather Updates: High heat likely in Kerala today; Yellow alert in seven districts


