25
Mar 2025
Mon
25 Mar 2025 Mon
Kerala Weather Updates: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുണ്ടാകില്ല; ബുധനും വ്യാഴവും കനത്ത മഴ

കേരളത്തില്‍ കാലാവസ്ഥാ പ്രവചനത്തില്‍ പെട്ടെന്ന് മാറ്റം. വേനല്‍ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അതേസമയം അടുത്ത മണിക്കൂറില്‍ മൂന്ന് വടക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാലിദ്വീപ് പ്രദേശം അതിനോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.