02
Mar 2025
Mon
02 Mar 2025 Mon
The Meteorological Department has warned that rain will continue in Kerala today

കൊച്ചി: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നലെ പരക്കെ വേനല്‍ മഴ ലഭിച്ചിരിക്കുകയാണ്. ഏറ്റവുംപുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് പ്രകാരം ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിക്കും. ഈ ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. ഈ മാസം 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം കേരളത്തില്‍ ചിലഭാഗങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും ഉണ്ട്. ഇക്കാരണത്താല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 38ത്ഥഇ വരെ താപനില ഉയരുമെന്നാണ് ജാഗ്രതാ മുന്നറിയിപ്പ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ള പ്രദേശങ്ങള്‍ ഇവയാണ്.

17/03/2025: കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

ഇന്ന് പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും താപനില ഉയരുമെന്നാണ് മുന്നറയിപ്പ്.
കൊല്ലം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 36-C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2025 ഇന്ന് ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടിവിപ്പിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Kerala Weather Updates: Summer rains in the state bring relief from the scorching heat, will continue today

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക