30
Jun 2025
Thu
30 Jun 2025 Thu
death toll rising in Ahmedabad fligh crash Gujarat former CM Vijay Rupani among passengers

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 232 യാത്രികരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡസന്‍കണക്കിന് മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിയതായാണ് റിപോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിലെ യാത്രികനായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ യാത്രികരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
ഉച്ചയ്ക്ക് 1.38ഓടെയാണ് വിമാനം തകര്‍ന്നുവീണത്. ഇതിനു പിന്നാലെ വിമാനം തീഗോളമായി മാറുകയായിരുന്നു.

825 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനം പൊടുന്നനെ താഴേക്ക് പതിച്ചത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ പൈലറ്റ് സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി മെസേജ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരങ്ങളുമുണ്ടായില്ല. അതിനുള്ളില്‍ വിമാനം കൂപ്പുകുത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

ഇതിനു പിന്നാലെ മേഖലയിലേക്കുള്ള നിരവധി റോഡുകള്‍ അടച്ചിടുകയും ദുരന്തത്തില്‍പെട്ടവരെ ആശുപത്രികളിലേക്ക് കൊണ്ടുപോവാനായി വഴിയൊരുക്കുകയും ചെയ്തു.
യാത്രികരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴുപേര്‍ പോര്‍ച്ചുഗല്‍ പൗരന്മാരും ഒരാള്‍ കനേഡിയനുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ALSO READ: ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു