29
Aug 2024
Sat
29 Aug 2024 Sat
Kerala woman found dead in Bengaluru

ബം​ഗളുരുവിൽ മലയാളി യുവതി മരിച്ച നിലയിൽ. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ക​ല്ലാ​ച്ചി വ​ലി​യ​പ​റ​മ്പ​ത്ത് ധ​ന്യ​യു​ടെ മ​ക​ൾ അ​ശ്വ​തി (20)യെ ആ​ണ് മ​രി​ച്ച​നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ചി​ക്ക​ജാ​ല വി​ദ്യാ​ന​ഗ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് യുവതിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃ​ത​ദേ​ഹം യെ​ല​ഹ​ങ്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഓ​ൾ ഇ​ന്ത്യ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബം​ഗ​ളുരു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​ഫെ ജീ​വ​ന​ക്കാ​രി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശ്വ​ന്ത്, ആ​രാ​ധ്യ.