04
Apr 2026
Sat
04 Apr 2026 Sat
Kerala woman went missing during trek in Kudak

കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെക്കുറിച്ച് വിവരമില്ല. ഐടി ജീവനക്കാരിയായ ശരണ്യ(36)യെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. ഹോം സ്‌റ്റേയില്‍ താമസിച്ചിരുന്ന ശരണ്യ തടിയാണ്ടമലിലേക്ക് തനിച്ച് ട്രക്കിങ്ങിനു പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരണ്യ ട്രക്കിങ് വഴിയിലേക്ക് പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതി തിരികെ വരികയുണ്ടായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ശരണ്യയുടെ സഹോദരന്‍ ശ്യാം വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: ബാബ് അല്‍ മന്ദബും അടയ്ക്കാനൊരുങ്ങി ഇറാന്‍; ആഗോള എണ്ണവിതരണം കൂടുതല്‍ പ്രതിസന്ധിയിലാവും