30
Mar 2026
Tue
30 Mar 2026 Tue
Director Ranjith arrested over sexual attrocity case

യുവ നടി നല്‍കിയ പീഡനപരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി തൊടുപുഴയിലെത്തിയപ്പോഴാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. കൊച്ചി പോലീസ് ആണ് നടിയുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത് എന്നതിനാല്‍ രഞ്ജിത്തിനെ കൊച്ചി പോലീസിനു കൈമാറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് നടിയുടെ പരാതി. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണച്ചുമതല. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്.

ALSO READ: തുളസീധരന്‍ പള്ളിക്കലിനെ എസ്ഡിപിഐയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക