21
May 2023
Mon
21 May 2023 Mon

ദോഹ: സന്ദര്‍ശക വിസയിൽ ഖത്തറില്‍ എത്തിയ മലപ്പുറം പുന്നക്കാട് സ്വദേശി കാറിടിച്ചു മരിച്ചു. ഭാര്യക്ക് പരിക്ക്. നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76)ആണ് മരിച്ചത്. ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സാറയെ പരിക്കുകളോടെ ദോഹ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകള്‍ സബിതയും പേരമകള്‍ ദിയയും നിസ്സാര പരിക്കുകളോടെ ചികിത്സയിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 11നാണ് ഇസ്ഹാഖ് ഹാജിയും ഭാര്യയും ഹയ്യ കാര്‍ഡ് വഴി സന്ദര്‍ശക വിസയിൽ ദോഹയില്‍ എത്തിയത്. എജ്യൂക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലേക്ക് കുടുംബത്തോടൊപ്പം നടന്നു പോകവേയാണ് ലൈബ്രറിക്ക് മുന്‍പിലെ പാര്‍ക്കിങ്ങില്‍ നിന്ന് അമിത വേഗതയില്‍ എത്തിയ കാര്‍ ഇവരെ ഇടിച്ചത്.

മറ്റു മക്കള്‍: അന്‍വര്‍ (ജിദ്ദ) ജലീല്‍ (ആസ്‌ട്തലിയ) ഷറഫുന്നിസ. മരുമക്കള്‍: ഹുസൈന്‍ പാണ്ടിക്കാട്, ഫസീല,ഡാലിയ, സക്കീര്‍ഹുസൈന്‍ (ഖത്തര്‍). നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.