04
Jan 2026
Sat
04 Jan 2026 Sat
Kevin murder case acquited man found dead

കെവിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയില്‍. കൊല്ലം പുനലൂര്‍ ചെമ്മന്തൂര്‍ പ്ലാവിളക്കുഴിയില്‍ വീട്ടില്‍ എന്‍ ഷിനുമോനെ(29)യാണ് മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം. തോടിനോട് ചേര്‍ന്നുള്ള മൂന്നുനില ഫ്‌ലാറ്റിലാണ് യുവാവ് താമസിച്ചിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. ഫ്‌ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവില്‍ നിന്ന് ഷിനു അബദ്ധത്തില്‍ താഴേക്കു വീണതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ല്‍ കെവിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷിനുവിനെ വിചാരണയ്‌ക്കൊടുവില്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ALSO READ: അവിഹിതബന്ധം പുലര്‍ത്തിയ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് യുവാവ് പോലീസില്‍ കീഴടങ്ങി