24
Aug 2025
Sat
24 Aug 2025 Sat
7 year old boy missing

പട്ടം പറത്തി കളിക്കുന്നതിനിടെ, നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പുലിയ ലക്ഡി മാര്‍ക്കറ്റ് പരിസരത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി വെളിച്ചക്കുറവ് മൂലം തിരച്ചില്‍ അവസാനിപ്പിക്കുന്നത് വരെ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ വൈകിട്ട് പ്രദേശത്ത് പട്ടം പറത്തി കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പട്ടത്തിന്റെ നൂല് പൊട്ടി പട്ടം കൈവിട്ടതോടെ ഇത് പിടിക്കാനായി പുറകെ ഓടിയതായിരുന്നു. ഓട്ടത്തിനിടെ കുട്ടി അബദ്ധത്തില്‍ ഓവുചാലില്‍ വീണെന്നാണ് കരുതുന്നത്.

വിവരം അറിഞ്ഞയുടന്‍ തങ്ങള്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയും തെരച്ചിലിന്റെ ഭാഗമായി. പ്രദേശത്തെ നീന്തല്‍ വിദഗ്ദ്ധരും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.