21
Apr 2023
Thu
21 Apr 2023 Thu

കൊല്‍ക്കത്ത: ഹോം ഗ്രൗണ്ടില്‍ ഇന്ന് നൈറ്റ് റൈഡേഴ്‌സ് അവരുടെ ഏറ്റവും മികച്ച ഷോ പുറത്തെടുത്തപ്പോള്‍ തകര്‍പ്പന്‍ ഫോമിലുള്ള ആര്‍സിബി ചാരം. ഐപിഎല്ലില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിയ്‌ക്കെതിരേ നേടിയത് 81 റണ്‍സിന്റെ കൂറ്റന്‍ ജയം. 205 എന്ന കൂഭീമന്‍ ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ 17.4 ഓവറില്‍ 123 റണ്‍സിന് ബാംഗ്ലൂര്‍ കൂടാരം കയറി. ഹോം ഗ്രൗണ്ടായ ഈഡനില്‍ വരുണ്‍ ചക്രവര്‍ത്തിയും (നാല് വിക്കറ്റ്), സുയേഷ് ശര്‍മ്മയും (മൂന്ന് വിക്കറ്റ്) നരേയ്‌നും (രണ്ട് വിക്കറ്റ്) ചേര്‍ന്ന് ആര്‍സിബി ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടികെട്ടുകയായിരുന്നു. കോഹ്ലി (21), ഫഫ് ഡുപ്ലിസ്സിസ്സ് (23), ബ്രേസ് വെല്‍ (19), വില്ലേ (20) എന്നിവരാണ് ബെംഗളൂരു നിരയില്‍ രണ്ടക്കം കടന്നവര്‍.
ഇന്ന് ടോസ് നേടിയ ബാംഗ്ലൂര്‍ കെകെആറിനെ ബാറ്റിങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് 57 റണ്‍സെടുത്ത് കെകെആറിന് മികച്ച തുടക്കം നല്‍കി. പിന്നീട് ഞൊടിയിടയില്‍ കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് റിങ്കു സിങും( 46) ശ്രാദ്ധുല്‍ ഠാക്കൂറും (68) ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കുകയായിരുന്നു. 29 പന്തില്‍ നിന്നാണ് ഠാക്കൂര്‍ 68 റണ്‍സ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>