21
Feb 2023
Sat
21 Feb 2023 Sat

ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെതിരേ വീണ്ടും മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് രംഗത്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും മോശം ശരാശരിയില്‍ ഒരു താരവും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ 17 റണ്‍സിനാണ് ഇന്ന് രാഹുല്‍ പുറത്തായത്. ആദ്യ ടെസ്റ്റില്‍ താരം 20 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ന്നാണ് പ്രസാദ് ട്വിറ്ററിലൂടെ താരത്തിനെതിരേ രംഗത്ത് വന്നത്. 2021 ഡിസംബറിലാണ് രാഹുല്‍ അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങള്‍ മികച്ച ഫോമിലാണ്. രാഹുലിന് വീണ്ടും അവസരം നല്‍കുമ്പോള്‍ കഴിവുള്ളവരുടെ സ്ഥാനം നഷ്ടപ്പെടുകയാണ്.ഇന്ത്യയിലെ മികച്ച 10 ഓപ്പണര്‍മാരില്‍ രാഹുലിന് സ്ഥാനമില്ലെന്നും പ്രസാദ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>