25
Nov 2024
Mon
25 Nov 2024 Mon
pinarayi km shaji

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഭീഷണി സ്വരമുയര്‍ത്തി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പിണറായി വിജയന്‍ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ.എം ഷാജി വെല്ലുവിളിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ചൊറിവന്നവനൊക്കെ മാന്താന്‍ പാണക്കാട്ടേക്ക് വരുന്ന പുതിയ പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. സാദിഖലി തങ്ങള്‍ കൃത്യമായ നിലപാടുകളെടുത്താണ് മുന്നോട്ട് പോകുന്നത്. പാണക്കാട് തറവാട്ടില്‍നിന്നുള്ള അദ്ദേഹത്തിന് പരിമിതിയുണ്ട്.ആ പരിമിതിയൊരു ദുര്‍ബലതയായി കണ്ട് മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസറിഴിച്ചിട്ടേ വിടൂ. ഞങ്ങളൊക്കെ വെറുതെ ഇരിക്കാണെന്ന വിചാരം ഒരുത്തനും വേണ്ട. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല, പറയുന്നത്’ – ഷാജി പറഞ്ഞു

കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരേയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.