30
Aug 2023
Mon
30 Aug 2023 Mon

കോഴിക്കോട്: ഷാര്‍ജയിലേക്ക് തിരിച്ചുപോവേണ്ട ദിവസം കെഎംസിസിസി നേതാവ് നാട്ടില്‍ മരിച്ചു. കെഎംസിസി ഷാര്‍ജ കമ്മിറ്റി സംസ്ഥാനസെക്രട്ടറി കാപ്പാട് തിരുവങ്ങൂര്‍ പോയിലില്‍ സുബൈര്‍(61)ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സുബൈര്‍ ഷാര്‍ജയിലേക്ക് തിരിച്ചുപോവേണ്ടിരുന്നത്. ഇതിനിടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

35 വര്‍ഷമായി പ്രവാസിയായിരുന്നു. പരേതരായ തൈവളപ്പില്‍ മുഹമ്മദിന്റെയും പുറക്കാട് കൊപ്പരക്കണ്ടം മുല്ലവിരുത്തി വീട്ടിലെ ഖദീജക്കുട്ടിയുടെയും മകനാണ്.

ഭാര്യ: ജസീറ നെടുളി(കാപ്പാട്). മക്കള്‍: മുഹമ്മദ് ഷിബിലി(ഷാര്‍ജ), ഷാമില്‍ അബ്ദുല്ല, മുഹമ്മദ് ഷദാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍, അബൂബക്കര്‍, സഫിയ, സീനത്ത്.