കൊല്ലം: സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിക്കും വൈസ് പ്രസിഡന്റ് വൈ സഫീര്‍ഖാന്‍ മന്നാനിക്കും എതിരായി കര്‍മ ന്യൂസ് ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയ്‌ക്കെതിരേ കെഎംവൈഎഫ് നിയമ നടപടി സ്വീകരിക്കും. ദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്‍് അസയ്യിദ് മുത്തുക്കോയ തങ്ങളെയും വാര്‍ത്തയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
|
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കര്‍മ ന്യൂസ് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത വാര്‍ത്ത നല്‍കി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയത്. യോഗ കാര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തെറ്റായ തരത്തില്‍ വാര്‍ത്ത നല്‍കാന്‍ കര്‍മ ന്യൂസിന് വിവരങ്ങള്‍ നല്‍കുകയും ചെയ്ത സംഘടനാ വിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും സംസ്ഥാന നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





