ചെറിയ ഇടപാടുകള്‍ക്കായി നിങ്ങള്‍ യുപിഐ ലൈറ്റ് ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). ഒക്ടോബര്‍ 31 മുതല്‍, യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യുന്നതിന് ഓട്ടോ ടോപ്പ്അപ്പ് ഓപ്ഷന്‍ (Auto topup option) ഉപയോഗിക്കാനാകുമെന്ന് NPCI അറിയിച്ചു.
|
അടുത്തിടെ നടന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലുള്ള പുതിയ ചില ഫീച്ചറുകള്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ ഫീച്ചറുകളെല്ലാം ഗൂഗിള്‍ പേയിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യും
ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍ലെസ് ഇടപാടുകള്‍ സുഗമമാക്കാനാണ് ഇത്. എന്നാല്‍ റീലോഡ് ചെയ്യുന്നത് യുപിഐ ലൈറ്റ് ബാലന്‍സ് പരിധിയായ 2,000 രൂപ കവിയരുത. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയും. ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിനും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പിന്‍ ഇല്ലാതെ ചെറിയ ഇടപാടുകളാകാം
പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ യുപിഐ ലൈറ്റ് സഹായിക്കും. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.
എന്താണ് യുപിഐ സര്‍ക്കിള്‍?
യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണിത്. എന്നാല്‍ പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം പ്രാഥമിക അക്കൗണ്ട് ഉടമയ്ക്കാണ്. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവുകയുള്ളൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. .
എന്താണ് ക്ലിക്ക് പേ ക്യൂആര്‍?
എന്‍പിസിഐ ഭാരത് ബില്‍ പേയുമായി സഹകരിച്ച് ഗൂഗിള്‍ പേ തയാറാക്കിയ പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആര്‍. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് പേ ക്യൂആര്‍ കോഡുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടയ്ക്കാനാകും. കസ്റ്റമര്‍ ഐഡി, അക്കൗണ്ട് നമ്പറുകള്‍ എന്നിവ ഓര്‍ത്തുവെക്കാതെ തന്നെ ഈ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പേമെന്റ് നടത്താനാവും.
Know all the features of UPI Lite


