18
Feb 2025
Wed
18 Feb 2025 Wed
Kerala Gold Price: Gold price increased in Kerala today

കൊച്ചി: ദിവസങ്ങളായി സർവകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64000ല്‍ താഴെ എത്തി. 65000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ തുടക്കത്തില്‍ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 400 രൂപ കുറഞ്ഞിരുന്നു. ഇന്നലെ അസാധാരണമായി ഒരേ ദിവസം ഇറക്കവും കയറ്റവും ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ഇടിവ്. ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ഈ മാസത്തെ നിരക്ക് വ്യത്യാസം

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
Yesterday »
(Morning)
Rs. 64,480 (Highest of Month)
11-Feb-25
Yesterday »
(Afternoon)
64080
12-Feb-25
Today »
Rs. 63,520