Kochuveli to Patna Special Train: തിരുവനന്തപുരം: യാത്രക്കാരുടെ വലിയ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – പട്‌ന റൂട്ടില്‍ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. ആ മാസം 18 ഞായറാഴ്ചയാണ് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച്ച പട്‌നയില്‍ എത്തും. 59 സ്റ്റോപ്പുകളാണുള്ളത്. കൊച്ചുവേളിയ്ക്ക് പുറമെ തിരുനെല്‍വേലിയില്‍ നിന്നും പട്‌നയിലേക്ക് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ട്രെയിന്‍ സര്‍വീസ്.
|
കൊച്ചുവേളി – പട്‌ന സ്‌പെഷ്യല്‍ ട്രെയിനില്‍ ഒന്‍പത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ഏഴ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണുള്ളത്. രണ്ട് ഭിന്നശേഷി സൗഹദ കോച്ചുകളും ട്രെയിനിലുണ്ട്. ഞായറാഴ്ച വൈകീട്ട് 07:00ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 08:02 കൊല്ലം, 08:58 ചെങ്ങന്നൂര്‍, 09:10 തിരുവല്ല, 09:47 കോട്ടയം, 10:55 എറണാകുളം ടൗണ്‍, 11: 23 ആലുവ, 12:22 തൃശൂര്‍, 02:00 പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം. തുടര്‍ന്ന് കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലൂടെ യാത്ര തുടരും.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കാട്പടി, അരക്കോണം, പേരമ്പൂര്‍, ഗുഡൂര്‍, നെല്ലൂര്‍, തെന്നാലി, വിജയവാഡ, വിശാഖപട്ടണം, ബ്രഹ്‌മപുര്‍, കട്ടക്, ബാലസോര്‍ തുടങ്ങിയ സ്റ്റേഷനുകള്‍ പിന്നിട്ട് ആഗസ്ത് 21 ബുധനാഴ്ച പുലര്‍ച്ചെ 05:45നാണ് ട്രെയിന്‍ പട്‌നയില്‍ എത്തിച്ചേരുക.
കൊച്ചുവേളി – പട്‌ന സ്‌പെഷ്യല്‍ ട്രെയിന്‍ (06111) ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിവേഗമാണ് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. കൊച്ചുവേളിയില്‍ നിന്ന് പട്‌നയിലേക്ക് 1130 രൂപയാണ് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിരക്ക്. നിലവില്‍ 175 ടിക്കറ്റുകള്‍ മാത്രമാണ് ട്രെയിനില്‍ ബാക്കിയുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





