26
Aug 2025
Sun
26 Aug 2025 Sun

മസ്‌കത്ത്: നാല് പതിറ്റാണ്ടിലേറെയായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ചുവന്ന കൊല്ലം സ്വദേശി ഹൃദയഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് സ്വദേശി സുന്ദരേശ ഭാസ്‌കര കണക്കര്‍ (70) ആണ് ഹൃദയഘാതം മൂലം മരിച്ചത്. എസ്എന്‍ഡിപി ഗാല ശാഖയുടെ പ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു. ഡബ്ല്യുഎംസി എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പിതാവ്: ഭാസ്‌കര കണക്കര്‍. മാതാവ്: കമലക്ഷി. ഭാര്യ: അപ്‌സര പ്രസാദ്. മക്കള്‍: അഞ്ജലി പ്രസാദ്, അശ്വിന്‍ പ്രസാദ്.

Kollam native dies in oman due to a heart attack