ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്.
|
ചൊവ്വാഴ്ച രാവിലെ വാഹനം ഓടിക്കുന്നതിനിടെയാണ് അബ്ദുറഹ്‌മാന്‍ ഹൃദയാഘാതമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


