30
Sep 2023
Fri
30 Sep 2023 Fri

എറണാകുളം: കേരളത്തിലെ ആരോഗ്യ രംഗത്ത് ഏറ്റവും മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയും റെസിഡന്റ്സ് അസോസിയേഷനുകളുടെ സംസ്ഥാന കൂട്ടായ്മയായ CORWA KERALA യും സംയുക്തമായി ആരോഗ്യ പരിപാലനരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, CORWA KERALA ആക്ടിങ് പ്രസിഡന്റ് പുതുക്കുടി മുരളീധരന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പ് വച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ CORWA Kerala മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് എടവണ്ണ, CORWA ദേശീയ നിര്‍വ്വഹണ സമിതിയംഗം രംഗദാസ പ്രഭു , മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ കെ റസാഖ് ഹാജി, ബിമല്‍ കോളക്കല്‍, മുന്‍ ജില്ലാ സെക്രട്ടറി മുരളീകുമാര്‍, ആസ്റ്റര്‍ മെഡിസിറ്റിയുടെ സീനിയര്‍ മാനേജര്‍ റോഷ് മോഹന്‍ പിആര്‍ഒ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തിലെ മുഴുവന്‍ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതിയെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം സംസ്ഥാന കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് പുതുക്കുടി മുരളീധരന്‍ പ്രഖ്യാപിച്ചു. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കുന്ന CORWA പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കേരള ഘടകവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തുടക്കം കുറിച്ചത് ഭാവി പ്രവര്‍ത്തനങ്ങളിലെ ഒരു സുപ്രധാന നാഴികകല്ലാണെന്ന് ഫര്‍ഹാന്‍ യാസിര്‍ പറഞ്ഞു. ആസ്റ്റര്‍ വിഭാവനം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കെല്ലാം ഈ ധാരണകള്‍ ഏറെ ഗുണം ചെയ്യുമെന്നും അവയുടെ പരിണതഫലം വിപ്ലവാത്മകമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.