കോഴിക്കോട്: തമാശ പറയേണ്ടിടത്ത്, പറയേണ്ടവരോടേ പറയാവൂ. ഇല്ലെങ്കില്‍ ഇതു പോലെ പുലിവാലാകും. (KOZHIKKODE NATIVE ARRESTED IN KOCHI INTERNATIONAL AIRPORT FOR BOMB JOKE) വിമാനത്താവളത്തില്‍ തമാശയ്ക്ക് ബോംബിന്റെ കാര്യം പറഞ്ഞ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങിയെന്ന് മാത്രമല്ല അറസ്റ്റിലാവുകയും ചെയ്തു.
|
ലഗേജിന് അധിക ഭാരം കണ്ടത് ചോദ്യംചെയ്ത ഉദ്യോഗസ്ഥനോട് ലഗേജില്‍ ബോംബാണെന്ന് മറുപടി പറഞ്ഞതാണ് പുലിവാലായത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷീദിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ലഗേജ് പരിശോധിക്കുന്നതിനിടെ, ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് റഷീദിനെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുകയായിരുന്നു.
ALSO READ: കരിക്കിന്‍ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുത്; ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് വിചിത്ര നിര്‍ദേശം
ലഗേജില്‍ ഇത്രയധികം സാധനങ്ങള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ അല്‍പ്പം തമാശയോടെയും രോഷത്തോടെയും ബോംബാണെന്ന് മറുപടി നല്‍കുയായിരുന്നു റഷീദ്. വിമാനത്താവളത്തിലെ പ്രോട്ടോക്കോള്‍ പ്രകാരം ഉടനെ ഉദ്യോഗസ്ഥര്‍ പോലിസിനെ വിവരമറിയിച്ചു. പോലിസ് സ്ഥലത്തെത്തി കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ALSO WATCH


