മനാമ: അവധിക്കു നാട്ടില്‍ പോവാനിരിക്കെ കോഴിക്കോട് സ്വദേശി ബഹ്‌റയ്‌നില്‍ മരിച്ചു. കോഴിക്കോട് ദേവര്‍കോവില്‍ മണിയലാംകണ്ടി പരേതനായ അമ്മദിന്റെയും സുബൈദയുടെയും മകന്‍ ലത്തീഫ്(37)ആണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഡിഎഫ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. പതിമൂന്ന് വര്‍ഷത്തിലേറെയായി ഹമദ് ടൗണിലെ മറാസീല്‍ ട്രേഡിങ്ങില്‍ ജോലി ചെയ്തു വരികയായിരുന്നു.(kozhikkode native expat dies in bahrain while planning to go on vacation)
|
നാട്ടില്‍ പോവാനിരിക്കെ അമിത രക്തസമ്മര്‍ദ്ദമുണ്ടാവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു ലത്തീഫ്. ഭാര്യ: നസീറ, മക്കള്‍: മാഹിറ, ആയിഷ. സഹോദരങ്ങള്‍: റസല്‍ (ബഹ്റയ്ന്‍), റഷീദ് (ദുബായ്) റിയാസ് (ഖത്തര്‍). സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


