22
Feb 2024
Fri
22 Feb 2024 Fri
കോഴിക്കോട് സ്വദേശിനി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് സ്വദേശിനി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. പുതിയങ്ങാടി പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ(67)ആണ് മരിച്ചത്. പരേതനായ സക്കാത്ത് വീട് അബൂബക്കര്‍ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: കെ സീന(ഹിമായത്ത് സ്‌കൂള്‍ ടീച്ചര്‍), കെ ഷമീര്‍, കെ സുനിത (കോഴിക്കോട് കോര്‍പറേഷന്‍), കെ ശബ്നം അബ്ദുല്‍ അസീസ് (അധ്യാപിക ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ദോഹ). മരുമക്കള്‍: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി എം ടി), പാറ്റയില്‍ സലിം (കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), തൃശ്ശൂര്‍ മാറാത്ത് അബ്ദുല്‍ അസീസ് (ഖത്തര്‍).

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.