20
Apr 2023
Mon
20 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മെഡിക്കല്‍ കോളജ് ജംങ്ഷനില്‍ റോഡ് മുറിച്ചു കടക്കവേ ബസ്സിനടിയില്‍ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ് ഇവരെ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയില്‍ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം നടന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക